നാദാപുരം: (nadapuram.truevisionnews.com)ആലിശ്ശേരിയിൽ വെച്ച് നടന്ന എടച്ചേരി പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിൽ ഓണക്കോടി വിതരണം ചെയ്തു. മുതിർന്ന നേതാക്കളായ പനയുള്ളതിൽ നാരായണൻ,കെ പി ദാമോദരൻ, പി സദാനന്ദൻ മാസ്റ്റർ എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു സി ഐ രാഘവൻ അധ്യക്ഷനായി.അച്ചുതൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ,എം കെ പ്രേം ദാസ്,കെ പി ദാമോദരൻ,ശ്രീധരൻ മാമ്പയിൽ,ഓരയിൽ സത്യൻ മാസ്റ്റർ,യു പി മൂസ്സ മാസ്റ്റർ,സി പവിത്രൻ മാസ്റ്റർ, ചുണ്ടയിൽ മുഹമ്മദ്, രതീഷ് അശോകാനന്ദ്, എന്നിവർ പ്രസംഗിച്ചു
Mahatma Gandhi family reunion and Onam kodi distribution in Edacheri