നാദാപുരം: കടത്തനാട്ടിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് ബുധനാഴ്ച തുടക്കമാകും. എട്ടു ദിവസം നീളുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

19ന് വൈകിട്ട് 5 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര വെള്ളൂർ റോഡിലെ കരിങ്കൽ പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കും.
തുടർന്ന് കൊടിയേറ്റവും രാത്രി 7 30ന് ദീപ പ്രോജ്ജ്വലനവും നടക്കും. 8മണിക്ക് കലൈക്കാവേരി ബിരുദ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത നിശ അരങ്ങേറും. വ്യാഴാഴ്ച രാത്രി ഏഴിന് ക്ഷേത്ര നവീകരണ നിധി സമർപ്പണ ചടങ്ങിൽ പത്മ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും.
തുടർന്ന് സംഗീതാർച്ചന അരങ്ങേറും തുടർന്നുള്ള ദിവസങ്ങളിൽ പ്രാദേശിക കലാപരിപാടികൾ, തായമ്പക, നൃത്ത നൃത്യങ്ങൾ, തിരുവാതിരക്കളി, നൃത്ത സംഗീത നാടകം, ഗാനമേള തുടങ്ങിയ പരിപാടികൾ നടക്കും. 25ന് വൈകീട്ട് ആറുമണിക്ക് നഗരപ്രദക്ഷിണ ഘോഷയാത്രയുണ്ടാകും. 26ന് ആറാട്ട് സദ്യയോടെ പരിപാടികൾ സമാപിക്കും.
#Pumaari #Karayat #MahaVishnu #Temple #Thiruvutsavam #preparation