പുറമേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024/25 പദ്ധതി പ്രകാരം നിർദ്ധന മാരക രോഗികളുടെ മരുന്ന് വിതരണം ചെയ്‌തു. അരൂർ കുടുംബരോഗ്യ കേന്ദ്രന്ദ്രത്തിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എം ഗീത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഇസ്‌മായിൽ പുളിയംവീട്ടിൽ പദ്ധതി വിശദീകരണം നടത്തി.



മാരകമായ രോഗം ബാധിച്ചവർക്ക് ഒരു കൈത്താങ് ആയിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. 6 ലക്ഷം രൂപ പദ്ധതി തുക പ്രൊജക്റ്റിന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. മെമ്പർ രവി കൂടത്താം കണ്ടി, ഹെൽത്ത് ഇൻസ്പെക്‌ടർ സന്ദീപ് എന്നിവർ സംബന്ധിച്ചു
#Medicine #distribution #purameri #Grama #Panchayat #extends #helping #hand #patients











































