നാദാപുരം: (nadapuram.truevisionnews.com) ചെക്യാട്, വളയം ഗ്രാമ പഞ്ചായത്തുകളിലെ നെല്ലിക്കാപറമ്പ് ,പൂങ്കുളം, ചേലത്തോട്, പനമ്പറ്റ, അരൂണ്ട തുടങ്ങിയ പ്രദേശങ്ങളിൽ ജനവാസമേഖലയോട് ചേർന്നു കിടക്കുന്ന ഇരുന്നലാട് കുന്നിൽ ചെങ്കൽ ഖനനം ആരംഭിച്ചാൽ ഉരുൾപൊട്ടൽ ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നതിനാൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐഎം നെല്ലിക്കാപറമ്പിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.

സി പി ഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. പി പി അജിത അധ്യക്ഷയായി, ടി പ്രദീപ് കുമാർ, കെ പി പ്രദീഷ്, എന്നിവർ സംസാരിച്ചു.
കെ പി കുമാരൻ സ്വാഗതം പറഞ്ഞു. ജില്ലാകലക്ടർ ഉൾപ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും, ജിയോളജിവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഇരുന്നലാട് കുന്നിൽ സന്ദർശനം നടത്തണമെന്നും സി പി ഐ എം അവശ്യപ്പെട്ടു..
#Redstonemining #not #allowed #Irunnalad #hill #CPI(M)