പുറമേരി: എളയിടം ശാഖാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് സ്ഥാപക ദിനാചരണം നടത്തി. കുറ്റ്യാടി നിയോജകമണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് പബ്ലിക്കണ്ണി പോക്കർ ഹാജി പതാക ഉയർത്തി.

ശാഖാ പ്രസിഡണ്ട് ഹക്കിം.കെ.കെ അധ്യക്ഷതയിൽ പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മജീദ് ഉദ്ഘാടനം ചെയ്തു.കീഴ്പാട് മുഹമ്മദ് മാസ്റ്റർ, സുബൈർ പെരുമുണ്ടശ്ശേരി, നജീബ്.കെ,പി എന്നിവർ പ്രസംഗിച്ചു.
#Muslim #League #Foundation #Day $honored