(nadapuram.truevisionnews.com) മദ്യവും മയക്കു മരുന്നും സിന്തറ്റിക് ലഹരികളും ഉൾപ്പെടെയുള്ളവയുടെ ഉപയോഗം സമൂഹത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനകീയ ബോധവത്കരണം ശക്തിപ്പെടുത്തുകയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വാർഡ് തലത്തിൽ ജനകീയ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ കെ പി രാജീവൻ അധ്യക്ഷത വഹിച്ചു. എ പി. പ്രേമാനന്ദൻ സംഘടനാ റിപ്പോർട്ടും കെ.ശശിധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറൽ അനിൽകുമാർ പേരടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ശ്രീനിവാസൻ ചെറുകുളത്തൂർ,പി കെ.മുരളി,സി സത്യനാഥൻ, പ്രീത എം, വത്സലൻ ഇ.ടി,ചാന്ദ്നി കെ.ടി.കെ, കെ.രാജൻ, ലീന പി.എം, രാജവല്ലി എന്നിവർ സംസാരിച്ചു.
#public #awareness #committees #prevent #increasing #drug #use