നാദാപുരം: നാദാപുരം മണ്ഡലം ചിയൂർ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ മഹാത്മാ ഗാന്ധി കുടുംബംസംഗമം മാരകമായ ലഹരി ഉപയോഗം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

ലഹരിക്ക് അടിമാകളാകുന്ന പുതുതലമുറയെ നേർവഴിക്കു നയിക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ഓ.പി.ഭാസ്കരന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ബ്ലോക്ക് മെമ്പർ അഡ്വ. എ സജീവൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ.എം രഘുനാഥ്, മണ്ഡലം പ്രസിഡൻ്റ് വി.വി. റിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, കെ. പ്രേമൻ മാസ്റ്റർ, കെ. ടി. കെ. അശോകൻ, വി. സി. വേണു തുടങ്ങിയവർ സംസാരിച്ചു.
അഖില മര്യാട്ടിന്റെ നേതൃത്വത്തിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു. പി. വി. ചാത്തു സ്വാഗതവും കെ. ഗൗരി ടീച്ചർ നന്ദിയും പറഞ്ഞു.
#protect #new #generation #Family #gathering #organized #against #drug #abuse