Mar 11, 2025 07:28 PM

പുറമേരി :പുറമേരി എസ് വി എൽ പി ബ്രൈറ്റ് കിഡ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു. പരീക്ഷ എഴുതിയ 22കുട്ടികളും 7 മുതൽ 1 വരെ റാങ്ക് ജേതാക്കളായി മേഖലയിൽ അഭിമാനവിജയം വിദ്യാലയതിന് കരസ്ഥമായി.

അനുമോദന സംഗമം വാർഡ് മെമ്പർ സമീറ കൂട്ടായി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ്‌ പുറമേരി അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക എൻ പി റാഷിദ, മാനേജർ കെകെ മൊയ്തുമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ലത്തീഫ്, പനയുള്ള കണ്ടി മജീദ്, ഷംസു മഠത്തിൽ, മജീദ് ഹാജി മുറിച്ചാണ്ടി, വി.വി. മജീദ്, അനുശ്രീ അശോക് , എം.കെ. റംഷീന, ആവണി കെ നിധിഷ ഒ, പി ടി കെ റഹീന എന്നിവർ സംസാരിച്ചു


#SVLP #congratulates #winners #school #talent #exam

Next TV

Top Stories










News Roundup