പുറമേരി: (nadapuram.truevisionnews.com) ലഹരി വ്യാപനത്തിനെതിരെ പുറമേരി ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.കെ.ജ്യോതി ലക്ഷ്‌മി അധ്യക്ഷത വഹിച്ചു.

നാദാപുരം സി ഐ ശ്യാം രാജ് ലഹരി വിരുദ്ധ ക്യാമ്പയിൻ വിശദീകരണം നടത്തി. ജനമൈത്രി പോലീസുകാരായ രാജേഷ്, ബിജു എന്നിവരും ജനപ്രതിനിധി കളായ സീന.ടി.പി, വൈസ് പ്രസിഡൻ്റ് വിജീഷ കെ.എം, ഗീത എം.എം എന്നിവർ സംസാരിച്ചു.
മെമ്പർമാരായ രവി കൂടത്താം കണ്ടി, വി.ടി ഗംഗാധരൻ, സമീർ കെ.എം എന്നിവർ സംബന്ധിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി സ്വാഗതം പറഞ്ഞു.
#Against #drug #abuse #Vigilance #committee #meeting #held #purameri