നോർക്ക എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 22 ന് നാദാപുരത്ത്

നോർക്ക എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്  22 ന് നാദാപുരത്ത്
Mar 10, 2025 09:12 PM | By Anjali M T

നാദാപുരം: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്ബിഐയും സംയുക്തമായി മാര്‍ച്ച് 22 ന് നാദാപുരത്ത് സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.നാദാപുരം ടൗണിൽ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി സബ്സെന്ററിലാണ് ക്യാമ്പ്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം.

താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം.

പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍ഡിപിആര്‍ഇഎം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും

#Norka #SBI #Pravasi #Business #Loan #Camp#Nadapuram

Next TV

Related Stories
റാങ്കിൽ തിളങ്ങി; പുറമേരി എസ് വി എൽ പി സ്കൂൾ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു

Mar 11, 2025 07:28 PM

റാങ്കിൽ തിളങ്ങി; പുറമേരി എസ് വി എൽ പി സ്കൂൾ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു

അനുമോദന സംഗമം വാർഡ് മെമ്പർ സമീറ കൂട്ടായി ഉദ്ഘാടനം...

Read More >>
പുതുതലമുറയെ സംരക്ഷിക്കാൻ; ലഹരി ഉപയോഗത്തിനെതിരെ കുടുംബസംഗമം സംഘടിപ്പിച്ചു

Mar 11, 2025 04:48 PM

പുതുതലമുറയെ സംരക്ഷിക്കാൻ; ലഹരി ഉപയോഗത്തിനെതിരെ കുടുംബസംഗമം സംഘടിപ്പിച്ചു

അഖില മര്യാട്ടിന്റെ നേതൃത്വത്തിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു....

Read More >>
ഐവ ഇന്ത്യ ഫൗണ്ടേഷന്റെ ഇഫ്‌താറിൽ പങ്കാളികളായി നാദാപുരം പ്ലെയേഴ്‌സ്

Mar 11, 2025 02:32 PM

ഐവ ഇന്ത്യ ഫൗണ്ടേഷന്റെ ഇഫ്‌താറിൽ പങ്കാളികളായി നാദാപുരം പ്ലെയേഴ്‌സ്

ഐവ ഇന്ത്യ ഫൗണ്ടേഷൻ ഉത്തരേന്ത്യയിൽ നടത്തുന്ന ഇഫ്‌താറുകളിൽ പങ്കാളിയായി നാദാപുരം...

Read More >>
മാലിന്യം നീക്കിയില്ല; കല്ലും മണ്ണും അടിഞ്ഞു കൂടിയത് കനാലിലെ ഒഴുക്കിന് തടസ്സമായി

Mar 11, 2025 01:46 PM

മാലിന്യം നീക്കിയില്ല; കല്ലും മണ്ണും അടിഞ്ഞു കൂടിയത് കനാലിലെ ഒഴുക്കിന് തടസ്സമായി

കനാൽ തുറക്കുന്നതിന് മുൻപ് നടത്തിയ പ്രവർത്തി കുറ്റമറ്റ രീതിയിൽ നടത്താത്തതാണ് പ്രശ്നമെന്ന് നാട്ടുകാർ...

Read More >>
ലഹരിക്കെതിരെ; പുറമേരിയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

Mar 11, 2025 12:01 PM

ലഹരിക്കെതിരെ; പുറമേരിയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

നാദാപുരം സി ഐ ശ്യാം രാജ് ലഹരി വിരുദ്ധ ക്യാമ്പയിൻ വിശദീകരണം നടത്തി....

Read More >>
മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

Mar 11, 2025 11:34 AM

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

ശാഖാ പ്രസിഡണ്ട് ഹക്കിം.കെ.കെ അധ്യക്ഷതയിൽ പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മജീദ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup