വിലങ്ങാട് : ( nadapuramnews.in) വിലങ്ങാടിലെ പ്രകൃതി ദുരന്തബാധിത വില്ലേജുകളിലെ റവന്യു റിക്കവറി നടപടികൾക്കുള്ള മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ.
വായ്പകളിലും വിവിധ സർക്കാർ കുടിശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികൾക്കും ഒരു വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also read:
പനയുള്ളതിൽ നാരായണി അന്തരിച്ചു


1968ലെ കേരള റവന്യൂ റിക്കവറി ആക്ട് സെക്‌ഷൻ 83 ബി പ്രകാരമാണ് ഇളവ്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലാണ് ബാധകമാവുക.
#Vilangad #natural #disaster #Government #announces #moratorium #revenue #recovery #measures