പുറമേരി : (nadapuram.truevisionnews.com) "ആത്മവിശുദ്ധി ജീവിതവിജയം" എന്ന പ്രമേയത്തിൽ എസ് വൈ എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന റമദാൻ ക്യാമ്പയിനിൻ്റെ ഭാഗമായി പുറമേരി പഞ്ചായത്ത് കമ്മിറ്റി ബദ്ർ അനുസ്മരണവും പതാക ദിനാചരണവും പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.

എളയടം താജുൽ അനാം മദ്റസ പരിസരത്ത് നടന്ന പരിപാടിയിൽ കമ്മു വഹബി വണ്ടൂർ പതാക ഉയർത്തി . എസ് വൈ എഫ് പഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തെറ്റത്ത് ആമുഖഭാഷണം നടത്തി .
പഞ്ചയാത്ത് ജനറൽ സിക്രട്ടറി സായിദ് രയരോത്ത് ബദ്ർ അനുസ്മരണ പ്രഭാഷണം നടത്തി സംഘടന പ്രവർത്തകർ എന്ന വിഷയത്തിൽ മേഖല എസ് വൈ എഫ് സിക്രട്ടറി ഷഹീർ മാസ്റ്റാർ പ്രഭാഷണം നടത്തി.
പഞ്ചയാത്ത് ശാഖ ഭാരവഹികളായ സുബൈർ പൈക്കട്ട്, സവാദ് മലോച്ചാലിൽ, റഷീദ് ടി വി, റാസിഖ് ചാന്തോങ്ങിയിൽ, മിദ്ലാജ് ടി പി തുടങ്ങിയവർ പങ്കെടുത്തു.
#SYF #organizes #Flag #Day #celebration