നാദാപുരം: [nadapuram.truevisionnews.com] യു ഡി എഫ് ചെക്ക്യാട് ഗ്രാമ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം ഇന്ന് രാവിലെ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. ടി കെ ഖാലിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡറായി അഹമ്മദ് പുന്നക്കലിനെയും ഡെപ്യൂട്ടി ലീഡറായി കെ പി കുമാരനെയും തെരഞ്ഞെടുത്തു.
യോഗത്തിൽ അഹമ്മദ് പുന്നക്കൽ വരാനിരിക്കുന്ന പ്രസിഡന്റ്–വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ടും യു ഡി എഫ് പിന്തുടരേണ്ട പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.
പഞ്ചായത്ത് ഭരണത്തിൽ ഏകോപിതമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ജനക്ഷേമ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വയലോളി അബ്ദുള്ള, കെ കെ അബൂബക്കർ ഹാജി, രാജീവ് പുതുശ്ശേരി, അഹമ്മദ് കുറുവയിൽ എന്നിവർ സംസാരിച്ചു.
ടി പി ബാലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഹാരിസ് കൊത്തിക്കുടി നന്ദി അറിയിച്ചു.
UDF Parliamentary Party meeting



















![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)





















