Dec 26, 2025 09:24 AM

നാദാപുരം: [nadapuram.truevisionnews.com] തൂണേരി ഗ്രാമപഞ്ചായത്തിൽ തുടർച്ചയായ നാലാം തവണയും യുഡിഎഫ് ഭരണത്തിലേറുമ്പോൾ, പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററെ തെരഞ്ഞെടുത്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ യോഗത്തിൽ നടത്തിയ ഹിതപരിശോധനയിൽ കുഞ്ഞമ്മദ് മാസ്റ്റർക്കാണ് കൂടുതൽ പിന്തുണ ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് തൂണേരി പഞ്ചായത്ത് പ്രസിഡണ്ടായ കെ.പി.സി. തങ്ങളുടെ പേരും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും, നിയോജകമണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലർമാർക്കായി രഹസ്യ വോട്ടെടുപ്പ് നടത്തുകയായിരുന്നു.

ഇതിൽ കുഞ്ഞമ്മദ് മാസ്റ്റർ ഭൂരിപക്ഷം നേടിയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Thuneri Grama Panchayat, UDF, Valappil Kunjhammad Master

Next TV

Top Stories










News Roundup