Mar 20, 2025 08:02 PM

നാദാപുരം : മാഹിപ്പുഴയുടെ വിഷ്ണുമംഗലത്ത് ചിയ്യൂർ ഭാഗത്തെ പുഴ നികത്തിയെന്നും സ്വകാര്യ വ്യക്തി കയ്യേറിയെന്നും കയ്യേറ്റത്തിന് നാദാപുരം ഗ്രാമപഞ്ചായത്ത് കൂട്ടുനിന്നെന്നും പ്രചണ്ഡമായ പ്രചരണം നടത്തിയവർ കളിക്കമില്ലാതാക്കിയതിന്റെയും ഗവ.കോളജിലെ കുടിവെള്ളത്തിനുള്ള കിണറില്ലാതാക്കിയതിന്റെയും കുറ്റം ഏറ്റെടുത്ത് നാടിനോടും കായിക പ്രേമികളോടും മാപ്പ് പറയണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്തും സമരക്കാരും സി.പി.ഐ നാദാപുരം ലോക്കൽ കമ്മിറ്റിയുമെല്ലാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വടകര താലുക്ക് ഭൂരേഖാ തഹസിൽദാറും സർവ്വെയറും പരാതിക്കാസ്പദമായ ചിയ്യൂര് ദേശത്തെ റിസർവെ നമ്പർ 1ൽ പ്പെട്ട സ്ഥലം അളന്നു പരിശൊധിച്ചത്.

പരിശോധനാ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.റിപ്പോർട്ട് പ്രകാരം റിസർവെ 1ൽ പെടുന്ന പുഴ പുറമ്പോക്ക് സ്ഥലത്തിൽ പുഴയിലെവെള്ളം ഒഴുകുന്ന സ്ഥലത്തിനു പുറമെ തെക്കുഭാഗത്ത് നിരപ്പായ കരഭൂമിയും ഉണ്ടെന്നു വ്യക്തമായി പറയുന്നുണ്ട്.

റിസർവെ നമ്പർ1ൽ പെടുന്ന പുഴപുറമ്പോക്ക് സ്ഥലത്തിൽ കരഭൂമിയുടെ വടക്ക് ഭാഗത്തായി പുഴയിലെ വെള്ളത്തിനോട് ചേരുന്ന ഭാഗത്ത് സുമാർ 3 മീറ്റർ വീതിയിലും 106 മീറ്റർ നീളത്തിലും ഇപ്പോൾ മണ്ണിട്ട് നിരപ്പാക്കിയതായി കാണുന്നതല്ലാതെ പുഴ പുറമ്പോക്ക് ഭൂമിയൊ വെള്ളം ഒഴുകുന്ന ഭൂമിയൊ നികത്തിയ നിലയിലോ സ്വകാര്യ സ്ഥലത്തോട് ചേർത്തതായോ പുഴപുറമ്പോക്ക് സ്ഥലത്തേക്ക് സ്വകാര്യ കക്ഷികൾകയ്യേറ്റം നടത്തി കൈവശം വെക്കുന്നതായോ പരിശോധനയിൽ കാണുന്നില്ലെന്നും സർവേയറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ജില്ലാപഞ്ചായത്തനുവദിച്ച കളിക്കളനിർമ്മാണത്തിനുള്ള 10 ലക്ഷം രൂപയുടെ പദ്ധതി ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണമാരംഭിക്കാനിരിക്കെയാണ് ഭരണസ്വാധീനമുപയോഗിച്ച് ഇടതുപക്ഷം നാടിന് നഷ്ടപ്പെടുത്തിയത്.

പുഴ പുറമ്പോക്ക് ഭൂമിയിൽ തുറന്ന കിണർ നിർമ്മിച്ച് ഗവ. കൊളേജിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഗ്രാമപഞ്ചായത്തിന്റെ 4.25 ലക്ഷം രൂപയുടെ പദ്ധതിയും കളിക്കളം നിർമ്മിക്കാനായി ഗ്രാമപഞ്ചായത്ത് നീക്കി വെച്ച 40 ലക്ഷം രൂപയുടെ പദ്ധതിയും തുലാസിലായിരിക്കയാണ്.

ജില്ലാ പഞ്ചായത്തനുവദിച്ച ജൻഡർ പാർക്ക് നിർമ്മാണവും അനിശ്ചിതത്വത്തിലായി. യു.ഡി.എഫ്ന് സ്വാധീനമുള്ളസ്ഥലത്ത് വികസനമുണ്ടാകുമ്പോൾ അസ്വസ്തതയുണ്ടാക്കുന്നത് നല്ല ശീലമല്ല.

ഭൂമി അളന്നു തിട്ടപ്പെടുത്തിയ സാഹചര്യത്തിൽ മൗനം വെടിഞ്ഞ് വിഷയത്തിൽ ഇടപെട്ട് സമവായമുണ്ടാക്കാൻ എം.എൽ.എ മുൻകയ്യെടുക്കണമെന്ന് വി വി മുഹമ്മദലി ആവശ്യപ്പെട്ടു.

#river #not #encroached #upon #MLA #take #initiative #build #consensus #VVMuhammadali

Next TV

Top Stories










News Roundup