ലോക ടിബി ദിനാചരണം; തൂണേരിയിൽ ബോധവൽക്കരണ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു

ലോക ടിബി ദിനാചരണം; തൂണേരിയിൽ ബോധവൽക്കരണ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു
Mar 26, 2025 11:52 AM | By Jain Rosviya

തൂണേരി : ലോക ടിബി ദിനത്തോടനുബന്ധിച്ച് തൂണേരിയിൽ ബോധ വൽക്കരണ ഷോർട്ട് ഫിലിം പ്രകാശനം ചെയ്‌തു. ടി. ബി രോഗത്തോട് ജനങ്ങൾക്കുള്ള പേടി അകറ്റി ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം കഫം ടെസ്റ്റ് ചെയ്‌ ചികിത്സ എടുക്കാൻ പ്രേരിപ്പിക്കുന്നതാണ് തീം.

രോഗം ആരംഭഘട്ടത്തിൽതന്നെ കണ്ടെത്താൻ കഴിയാതെ വന്നാൽ രോഗിയുടെ ആരോഗ്യ സ്‌ഥിതി അപകടത്തിലാവും എന്നു മാത്രമല്ല ഈ കാലയളവിൽ പത്തിലധികം പേർക്ക് രോഗം പകർത്തുകയും ചെയ്യും.

രണ്ട് ആഴ്ച്ചയിൽ കൂടുതലുള്ള ചുമ,ഇടവിട്ടുള്ള പനി,കഫത്തിൽ രക്തത്തിന്റെ അംശം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക എന്നതാണ് ടിബി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.ലക്ഷണങ്ങൾ കണ്ടാലുടൻ പരിശോധന നടത്തണമെന്ന് മെഡിക്കൽ ഓഫിസർ അബ്ദുൾ സലാം.ടി അറിയിച്ചു.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഹരിത.സി. കെ യുടെ സ്ക്രിപ്റ്റിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ രാജേഷ് കുമാർ.കെ. പി സംവിധാനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിലെ അനിത.ബി,സുജാതോമസ്,ജിസ്റ്റ.ടി.പി,ഗീത.ടി. മാധവൻ,തുഷാര.യു.പി,ഇന്ദു.എം എന്നിവർ അഭിനയിച്ചു.

#World #TB #Day #celebrated #Awareness #short #film #released #Thooneri

Next TV

Related Stories
ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

Nov 5, 2025 07:43 PM

ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേച്ചറൽ ഫെസ്റ്റിൽ...

Read More >>
യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി

Nov 5, 2025 07:40 PM

യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി

പഞ്ചായത്ത് തെരഞ്ഞെടുപ്പ് , യു ഡി എഫ് , ഷാഫി പറമ്പിൽ...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

Nov 5, 2025 04:56 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

നാദാപുരം, ഗ്രാമപഞ്ചായത്ത്, ബഡ്സ് സ്കൂൾ, ഏർലി ഇന്റർവെൻഷൻ സെന്റർ...

Read More >>
Top Stories










News Roundup






Entertainment News