നാദാപുരം: ( nadapuram.truevisionnews.com) ചെക്യാട് ഗവ: എൽ പി സ്കൂളിൽ നടന്ന പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ ജാതിയേരി എം എൽ പി സ്കൂൾ ഇരട്ടക്കിരീടം കരസ്ഥമാക്കി.
ജനറൽ വിഭാഗത്തിലും, അറബിക് സാഹിത്യോത്സവത്തിലും മുഴുവൻ പോയിന്റുകളും കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മികവ് തെളിച്ചത്. രണ്ട് ദിവസം നീണ്ടു നിന്ന കലോത്സവത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പങ്കെടുത്തു. ഇ.കെ വിജയൻ എം എൽ എ,, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എച്ച് സ്നൂ പ് തുടങ്ങി പ്രമുഖർ പങ്കെടുത്തു. സമാപന സമ്മേളനംസി.എച്ച് സമീറയുടെ അധ്യക്ഷതയിൽ നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു. റംല കൂട്ടാപ്പാണ്ടി, സുബൈർ പാറേമ്മൽ ,അബൂബക്കർ , മോഹൻദാസ് , ടി.പി രേഖ, ഷാനിഷ് കുമാർ പ്രസംഗിച്ചു.
Chekyad Panchayat, Kalotsavam, Jatieyeri MLP winner












































