Nov 5, 2025 11:05 AM

കല്ലാച്ചി: ( nadapuram.truevisionnews.com) കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ പഞ്ചായത്ത് അനുവദിച്ച 80 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും നവീകരിച്ച കിച്ചനും ഗാന്ധി പ്രതിമ അനാച്ഛാദനവും ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി നിർവഹിച്ചു.

കാര്യ പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് എ.ദിലീപ് കുമാർ സ്വാഗതം പറയുകയും ജില്ലാ പഞ്ചായത്ത് മെമ്പർ സി. വി .എം. നജ്മ അധ്യക്ഷ വഹിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ 1992 ബാച്ചിലെ കുട്ടികൾ എച്ച് എസ് ലൈബ്രറിയിലേക്ക് പുസ്തക സമർപ്പണം നടത്തി. പ്രസ്തുത പരിപാടിയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താങ്കണ്ടിയിൽ, തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി എന്നിവർ മുഖ്യ അതിഥികളായി.

പ്രസ്തുത പരിപാടിക്ക് വി. പി. കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, എ മോഹൻദാസ്, മുഹമ്മദ് ബംഗ്ലത്ത് ,അഡ്വ. കെ. എം. രഘുനാഥ്, ടി. സുഗതൻ മാസ്റ്റർ, കെ. ടി. കെ. ചന്ദ്രൻ , കരിമ്പിൽ ദിവാകരൻ ,പിടിഎ വൈസ് പ്രസിഡൻറ് എ. സുരേഷ് ബാബു, മദർ പിടിഎ പ്രസിഡൻറ് റിൻഷ പൂവുള്ളതിൽ, എസ് എം സി ചെയർമാൻ ദിലീപ് പെരുമുണ്ടശ്ശേരി, സ്കൂൾ പാർലമെൻറ് ചെയർപേഴ്സൺ അനാമിക എ ,എച്ച് എം ഇൻചാർജ് കെ മാധവൻ, പി എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി പ്രസാദ്, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി എം കെ സന്തോഷ് എന്നിവർ ആശംസകൾ നേരുന്നു. പ്രോഗ്രാമിന് പ്രിൻസിപ്പാൾ എച്ച്എസ്എസ് വിൻസൻറ് പി. ജെ. നന്ദി പറഞ്ഞു.

Government Higher Secondary School Kallachi, Gandhi statue, unveiling, inauguration of building work

Next TV

Top Stories










News Roundup