നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള കല്ലാച്ചി മത്സ്യ മാർക്കറ്റ്പരിപാലനത്തിലെ സ്ത്ംഭനാവസ്ഥക്ക് പരിഹാരമായി.
തിങ്കളാഴ്ച്ച മുതൽ അടച്ചിടാനുള്ള ഗ്രാമപഞ്ചായത്ത് തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മാർക്കറ്റിലെ തൊഴിലാളികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് താൽക്കാലികാടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
മാർക്കറ്റ് നടത്തിപ്പ് കുത്തക ലേലം ഏപ്രിൽ 15ാം തിയ്യതി നടത്താനും അതുവരെയുള്ള പരിപാലനം തൊഴിലാളി സംഘടനകളുടെ മേൽനോട്ടത്തിലാക്കാനും യോഗത്തിൽ ധാരണയായി.
മാലിന്യ സംസ്കരണത്തിന് ശസ്ത്രീയ സംവിധാനമൊരുക്കുന്നതിനും അറ്റ കുറ്റ പണികൾ നടത്തുന്നതിനും 50 ലക്ഷം രൂപ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അറിയിച്ചു.



ചർച്ചയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് കെ.സി.ഇബ്രാഹിം,വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട് സ്ഥിരംസമിതി ചെയർമാന്മാരായ സി.കെ നാസർ എം.സി സുബൈർ,ജനീദ ഫിർദൗസ് പി.രഞ്ജുലാൽ തൊഴിലാളി സംഘടനാ പ്രതിനിധികളായ എം.പി.കൃഷ്ണൻ, സി.വി.ഹാരിസ്, അമ്മത് കുരിക്കൻറവിട,ബാബു എന്നിവർ പങ്കെടുത്തു.
#open #tomorrow #Stagnation #Kallachi #Fish #Market #lifted











































.jpeg)