ശക്തമായ കാറ്റ്; വാണിമേലിൽ വീടിൻ്റെ മേൽക്കൂര പാറിപ്പോയി

ശക്തമായ കാറ്റ്; വാണിമേലിൽ വീടിൻ്റെ മേൽക്കൂര പാറിപ്പോയി
Jun 16, 2025 08:35 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) മഴക്കിടെ ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടം. വൈദ്യുതി ബന്ധം താറുമാറായി.

വാണിമേലിൽ വീടിൻ്റെ മേൽക്കൂര പാറിപ്പോയി.വാണിമേൽ വേർക്കടവിലെ കണിയാങ്കണ്ടി ശംസുദ്ദീൻ്റെ വീട്ടിൻ്റെ ഷീറ്റിട്ട മേൽകൂരയാണ് തകർന്നത്.

അതേസമയം, വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി.

കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ കുടുംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സാന്ത്വനം ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൻ്റെ അതിർത്തിയിലുള്ള കൂറ്റൻ മതിലാണ് കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ തൂണേരിയിൽ സാന്ത്വനം ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൻ്റെ അതിർത്തിയിലുള്ള കൂറ്റൻ മതിലാണ് കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.

അവധി ദിവസം ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മതിലിൻ്റെ ഒരു ഭാഗം വീഴാറായ അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജില കിഴക്കുംകരമൽ, വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു.

അപകടാവസ്ഥ ഒഴിവാക്കി ബഡ്‌സ് സ്കൂ‌ൾ തുറന്ന് പ്രവർത്തിക്കുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ അറിയിച്ചു





Strong winds Roof house Vanimel blown off

Next TV

Related Stories
ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

Nov 5, 2025 07:43 PM

ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേച്ചറൽ ഫെസ്റ്റിൽ...

Read More >>
യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി

Nov 5, 2025 07:40 PM

യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി

പഞ്ചായത്ത് തെരഞ്ഞെടുപ്പ് , യു ഡി എഫ് , ഷാഫി പറമ്പിൽ...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

Nov 5, 2025 04:56 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

നാദാപുരം, ഗ്രാമപഞ്ചായത്ത്, ബഡ്സ് സ്കൂൾ, ഏർലി ഇന്റർവെൻഷൻ സെന്റർ...

Read More >>
Top Stories










Entertainment News