വളയം: (nadapuram.truevisionnews.com) പതിനെട്ട് വർഷത്തിനപ്പുറം അകാലത്തിൽ പൊലിഞ്ഞ ടി ശ്രീജിത്തിൻ്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ . വളയം എ കെ ജംഗ്ഷനിൽ നടന്ന അനുസ്മരണ പൊതുയോഗം ബ്ലോക്ക് സെക്രട്ടറി അഡ്വ. പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ്
ആലായിൽ ദീപക്ക് അധ്യക്ഷനായി. കെ. ശ്രീജിത്ത് , യു കെ രാഹുൽ , എ.കെ ശരത്ത് എന്നിവർ സംസാരിച്ചു. പി പി നിഖിൽ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ വണ്ണാർകണ്ടി യൂണിറ്റ് സെക്രട്ടറിയായിരിക്കെയാണ് ടെലവിഷൻ കേബിളിൽ നിന്ന് ശ്രീജിത്ത് ഷോക്കേറ്റ് മരിച്ചത്.
Mayatha Orma; DYFI renews T Sreejith's memory











































