നാദാപുരം: (nadapuram.truevisionnews.com)കല്ലാച്ചി ടൗണിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നതിനോ ഉടമകളെക്കൊണ്ട് ബലപ്പെടുത്തുന്നതിനോ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തനിവാരണ ജില്ലാ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി നിവേദനം നൽകി.
പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മൂന്ന് കോടി രൂപ ഉപയോഗിച്ച് ടൗൺ നവീകരണ പദ്ധതിയുടെ ഭാഗമായി ഇത്തരം കെട്ടിടങ്ങൾ മലപ്പുറത്ത് തയ്യാറാണെങ്കിൽ ബിൽഡിംഗ് നിർമ്മാണ ചട്ട പ്രകാരമുള്ള ഇടവുകൾ നൽകാമെന്ന് ഭരണസമിതി തീരുമാനിക്കുകയും ഉടമകളെയും കച്ചവടക്കാരെയും അറിയിക്കുകയും ചെയ്തതാണ്.


കൈവശം വാടക തുടങ്ങിയ വിഷയങ്ങളിൽ ഉണ്ടാക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെയും സർവ്വകക്ഷിരാഷ്ട്രീയനേതൃത്വത്തിൻ്റെയും പ്രത്യേക സമിതിയും രൂപീകരിച്ചിരുന്നു. എന്നാൽ പല കെട്ടിടങ്ങളും ഇതുവരെയും പൊളിച്ചുമാറ്റാനോ ബലപ്പെടുത്തുന്നതിനോ ഉള്ള യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല.
ഇത് പൊതുജനങ്ങൾക്ക് ഏറെ ഭീഷണി ഉണ്ടാക്കുന്ന കാര്യമാണ്. ടൗണിലെ ഏറ്റവും ജനത്തിരക്കേറിയ ഭാഗത്താണ് ഭൂരിഭാഗം കെട്ടിടങ്ങളും ഉള്ളത്. ഈ സാഹചര്യത്തിലാണ് എല്ലാ ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടത്
Petition to the Collector Dangerous buildings in Kallachi Town should be demolished