പെരുമുണ്ടശ്ശേരി: (nadapuram.truevisionnews.com) ഈ വർഷം പഠനാരംഭം കുറിച്ച പെരുമുണ്ടശ്ശേരിയിലെ ചേലക്കാട് ഉസ്താദ് വഫിയ്യ ക്യാമ്പസിൽ നിർമ്മിക്കപ്പെട്ട മസ്ജിദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
നേതാക്കളും പൗര പ്രമുഖരും ചടങ്ങിൽ പങ്കാളികളായി. കോളേജ് ജനറൽ സെക്രട്ടറി മാടോത്ത് മുഹമ്മദ് സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് ചിറയിൽ മൂസ ഹാജി അധ്യക്ഷത വഹിച്ചു. പുറമേരി പഞ്ചായത്ത്



മുസ്ലിം ലീഗ് പ്രസിഡണ്ട് സാലിഹ് കെ വിലാതപുരം, കുഞ്ഞബ്ദുള്ള മാസ്റ്റർ ചേലക്കാട്, അബ്ദുൽ ജലീൽ വാഫി, കോട്ടയിൽ റഷീദ്, കെ കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. കോളേജ് അബ്ദുൽ മജീദ് വാഫി നന്ദി പറഞ്ഞു.
Wafiyya College Mosque in Perumundassery inaugurated