Nov 7, 2025 12:03 PM

വളയം: (nadapuram.truevisionnews.com) അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ പൊതു ചടങ്ങുകളിൽ നിന്ന് മാറ്റി നിർത്തുകയും സർക്കാർ ഔദ്യോഗിക പരിപാടികൾ രാഷ്ട്രീയവത്കരിക്കുകയും ചെയ്ത സി.പിഎം പൊതു സമൂഹത്തിന് മുമ്പിൽ ജാള്യത മറക്കുന്നതിന് വേണ്ടി ബോധപൂർവ്വം വളയത്ത് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് വളയം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് ജനപക്ഷ യാത്രക്ക് വളയത്തെ പൊതു സമൂഹത്തിൽ നിന്ന് ലഭിച്ച സ്വീകാര്യതയും ഷാഫി പറമ്പിൽ പങ്കെടുത്ത സമാപന പരിപാടിയിലെ ജനബാഹുല്യവും കണ്ട് വിറളി പൂണ്ട സിപിഎം സമ്മേളനത്തിൽ പ്രസംഗിച്ച നേതാക്കൾ മുഖ്യമന്ത്രിയെ വ്യക്തി ആക്ഷേപം നടത്തിയെന്ന് കള്ള പ്രചരണം നടത്തുകയാണ്.

യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രസംഗത്തിൽ ഒരിടത്തും രാഷ്ട്രീയ പ്രചാരണത്തിന് നിരക്കാത്ത പദപ്രയോഗങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായിട്ടേയില്ല.

അങ്ങിനെ വ്യാജ പ്രചരണം നടത്തുന്നവർ അതിൻ്റെ തെളിവ് പുറത്ത് വിടണം. പൂർണ്ണമായ സമാധാനം നിലനിർത്തുന്ന വളയം പ്രദേശത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ നടത്തുന്ന സിപിഎം ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ അബ്ദുൽ ഹമീദ്, കൺവീനർ കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ പറഞ്ഞു

Fake propaganda, CPM, ring, accusation

Next TV

Top Stories










News Roundup