നാദാപുരം: (nadapuram.truevisionnews.com) ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളുടെ ഗ്രാമപഞ്ചായത്ത് പുതുക്കിപ്പണിത ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവ്വഹിച്ചു.
സ്വീകരണമുറി, മെമ്പേഴ്സ് ലോഞ്ച്, പബ്ലിക് ഫെസിലിറ്റേഷൻ സെൻ്റർ,ഘടക സ്ഥാപന മേധാവികളുടെ ഓഫീസ് ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളുടെയാണ് നിലവിലുള്ള കെട്ടിടം നവീകരിച്ചത്. 1.45 കോടി രൂപയാണ് അടങ്കൽതുക. അസി.എഞ്ചിനിയർ ഡി.കെ. ദിനേശ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ നാസർ എംസി സുബൈർ ജനീദ ഫാർദൗസ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ സൂപ്പി നരിക്കാട്ടേരി, സഫീറ മൂന്നാംകുനി ബംഗളത്ത് മുഹമ്മദ്, എംപി സൂപ്പി, അഡ്വ. എ.സജീവൻ,പി കെ ദാമു മാസ്റ്റർ അഡ്വ.കെ. എം രഘുനാഥ്, കരിമ്പിൽ വസന്ത കെടികെ ചന്ദ്രൻഎടത്തിൽ നിസാർ മാസ്റ്റർ എൻ കെ ജമാൽ ഹാജി വി വി റിനീഷ് ,അബ്ബാസ് കണേക്കൽ പി. പി വാസുമുൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രാഷ്ട്രീയപാർട്ടി നേതാക്കൾ സംബന്ധിച്ചു.അസി.സെക്രട്ടറി എൻ.സുമതി നന്ദി പറഞ്ഞു.
Nadapuram Grama Panchayat, office, renovated












































