ഇന്ന് വൈകിട്ട്; കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ വളയത്ത് പ്രതിഷേധം

ഇന്ന് വൈകിട്ട്; കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ വളയത്ത് പ്രതിഷേധം
Nov 7, 2025 01:37 PM | By Anusree vc

വളയം: (nadapuram.truevisionnews.com) യു.ഡി.എഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് റെജിൽ മാക്കൂറ്റിയുടെ പ്രസംഗത്തിനെതിരെ വളയത്ത് പ്രതിഷേധം ശക്തമാകുന്നു.

മുഖ്യമന്ത്രിയെ തെറിവിളിക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്ത് നാട്ടിൽ കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് സി.പി.ഐ.എം ഇന്ന് വൈകുന്നേരം നാല് മണിക്ക് വളയം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.

കഴിഞ്ഞ ദിവസം വളയത്ത് ഷാഫി പറമ്പിൽ എം.പി പങ്കെടുത്ത യു.ഡി.എഫ് പരിപാടിയിലാണ് വിവാദ പ്രസംഗം നടന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും കുടുംബത്തെ അപമാനിക്കാനും റെജിൽ മാക്കൂറ്റി നിരന്തരമായി ശ്രമിച്ചതായി സി.പി.ഐ.എം ആരോപിച്ചു.

തുടർന്ന് പ്രസംഗിച്ച ഷാഫി പറമ്പിൽ എം.പി.യും മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും വ്യക്തിപരമായി അധിക്ഷേപിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതായും സി.പി.ഐ.എം ആരോപിക്കുന്നു.

മുഖ്യമന്ത്രിയെ തെറി വിളിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന്റെയും റെജിൽ മാക്കൂറ്റിയുടെയും നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം വളയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകരും വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Congress leader, insults Chief Minister, gets arrested, protests

Next TV

Related Stories
കലാമേളയ്ക്ക് കൊടിയിറങ്ങി; നാദാപുരം പഞ്ചായത്ത് സ്കൂൾ കലോത്സവം സമാപിച്ചു

Nov 7, 2025 02:57 PM

കലാമേളയ്ക്ക് കൊടിയിറങ്ങി; നാദാപുരം പഞ്ചായത്ത് സ്കൂൾ കലോത്സവം സമാപിച്ചു

നാദാപുരം, പഞ്ചായത്ത് , സ്കൂൾ കലോത്സവം, സമാപം...

Read More >>
 പുതിയ മുഖം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചു

Nov 6, 2025 09:03 PM

പുതിയ മുഖം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചു

നാദാപുരം ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി...

Read More >>
 നാടെങ്ങും പ്രയാണം; നാദാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി നയിക്കുന്ന വികസന ജാഥക്ക് തുടക്കമായി

Nov 6, 2025 08:58 PM

നാടെങ്ങും പ്രയാണം; നാദാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി നയിക്കുന്ന വികസന ജാഥക്ക് തുടക്കമായി

നാദാപുരത്ത് ഗ്രാമപഞ്ചായത്ത്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, വികസന...

Read More >>
ചോദ്യങ്ങൾ ചോദിക്കുന്നവരായി വിദ്യാർഥികൾ  മാറണം - ഷാഫി പറമ്പിൽ എം.പി

Nov 6, 2025 07:29 PM

ചോദ്യങ്ങൾ ചോദിക്കുന്നവരായി വിദ്യാർഥികൾ മാറണം - ഷാഫി പറമ്പിൽ എം.പി

ലിറ്ററേച്ചർഫെസ്റ്റ് സമാപിച്ചു, ഷാഫി പറമ്പിൽ എം.പി, പേരോട് എം ഐഎം...

Read More >>
Top Stories

News Roundup