ചെക്യാട് (nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ നിർമ്മിക്കുന്ന അഞ്ച് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റംല കുട്ട്യാപ്പണ്ടി അധ്യക്ഷത വഹിച്ചു. ജാതിയരി ഇല്ലത്ത് റോഡ്, മാവിലേന്റെ വിട ഇടവന റോഡ്, കുട്ട്യാപ്പണ്ടി കനവത്ത് റോഡ്, വയൽ പുനത്തിൽ ഉണിക്കോരച്ചാണ്ടി റോഡ്, ആലായി മുക്ക് കുട്ട്യാപ്പണ്ടി എന്നീ റോഡുകളുടെ പ്രവൃത്തിയാണ് തുടങ്ങിയത്.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ പാറേമ്മൽ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, എം ടി ഇബ്രാഹീം ഹാജി, ടി കെ സൂപ്പി മാസ്റ്റർ, അബൂബക്കർ ചെറുവത്ത്, റഫീഖ് കല്ലിൽ, വി പി കുഞ്ഞമ്മദ്,സിറാജ് ജാതിയേരി, സി എച്ച് പോക്കർ, സുലൈമാൻ പടിക്കലകണ്ടി, പോക്കർ കല്ലിൽ, ഇസ്മായിൽ പി പി, അമ്മദ് കുട്ട്യാപ്പണ്ടി തുടങ്ങിയവർ പങ്കെടുത്തു.
Kallummal, 5th road, work inauguration









































