കാട്ടാനകൂട്ടം ഇറങ്ങി; ചിറ്റാരിയിലും പൂവത്താം കണ്ടിയിലും വ്യാപക കൃഷി നാശം

കാട്ടാനകൂട്ടം  ഇറങ്ങി; ചിറ്റാരിയിലും പൂവത്താം കണ്ടിയിലും വ്യാപക കൃഷി നാശം
Jul 20, 2025 03:40 PM | By SuvidyaDev

നാദാപുരം: (nadapuram.truevisionnews.com) വാണിമേലിലെ മലയോര മേഖലകളിൽ കാട്ടാനകൂട്ടമിറങ്ങി വ്യാപക കൃഷി നാശം. ചിറ്റാരിയിലും, പൂവത്താം കണ്ടിയിലുമാണ് കാട്ടാനകളിറങ്ങിയത്. കര്‍ഷകരുടെ 30 ലേറെ തെങ്ങുകള്‍, കമുങ്ങുകള്‍, റബറുകള്‍ എന്നിവ കൂട്ടത്തോടെ ആനകള്‍ നശിപ്പിച്ചുഒരാഴ്ച്ചയിലേറെയായി ആനകള്‍ കൃഷിയിടത്തില്‍ തന്നെ തമ്പടിച്ച് വിളകള്‍ നശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് മലയങ്ങാടിന് സമീപം പൂവത്താംകണ്ടിയില്‍ വര്‍ക്കിയുടെ വീടിന്റെമുറ്റത്ത് കാട്ടാന ഇറങ്ങിയത്. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഉന്നതി നിവാസികള്‍ ബഹളം ഉണ്ടാക്കുകയും വിവരംവനം വകുപ്പില്‍ അറിയിക്കുകയും ചെയ്തു . ജനവാസ കേന്ദ്രമായ ചിറ്റാരി സുന്ദരി മുക്കിലും ഇന്നലെ പുലര്‍ച്ചെ നാലോടെ ആനകള്‍ ഇറങ്ങിയത്.

പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വിലങ്ങാട് നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എ ത്തിയാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്. കണ്ണൂര്‍ കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്.ഒറ്റയാനും, കുട്ടി ആനകളും ഉള്‍പ്പെടുന്ന ആറ്, ഏഴ് ആനകള്‍ അടങ്ങുന്ന രണ്ട് കൂട്ടമാണ് കൃഷിയിടത്തിലും ജനവാസ കേന്ദ്രത്തിലും ഇറങ്ങുന്നത്.

വനമേഖലയില്‍ ഫെന്‍സിംഗ് ലൈനുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാത്തതും, ലൈനുകള്‍ യഥാസമയം അറ്റകുറ്റ പ്രവൃത്തി നടത്താത്തതുമാണ് ആനകള്‍ കാടിറങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.ചെക്യാട്, വാണിമേല്‍, വളയം പഞ്ചായത്തുകളുടെ വനമേഖലകളോട് ചേര്‍ന്ന് നില്‍ക്കുന്ന കൃഷിയിടങ്ങ ളില്‍ 20 ലേറെ ആനകള്‍ തമ്പടി ച്ചതായായാണ് വനം വകുപ്പ് ത ന്നെ സ്ഥിതീകരിച്ചത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ലക്ഷങ്ങളു ടെ കൃഷി നാശമാണ് ആനകള്‍ വരുത്തിയത്.വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ചിറ്റാരി കേന്ദ്രമായി അടുത്തിടെ രൂപീകരിച്ച ആറ് പേര്‍ അടങ്ങുന്ന പി ആര്‍ടി (പ്രൈമറി റസ്‌പോണ്‍സ് ടീം) അംഗങ്ങളും ചേര്‍ന്ന് മണി ക്കൂറുകള്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ ആനക്കൂട്ടങ്ങളെ ചിറ്റാരി, പുവത്താം കണ്ടി മേഖലകളില്‍ നിന്ന് കണ്ണവം വനത്തിലേക്ക് തുരത്തി ഓടിച്ചു.

herd of wild elephants descended on the hilly areas of Vanimel causing widespread crop damage

Next TV

Related Stories
ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

Nov 5, 2025 07:43 PM

ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേച്ചറൽ ഫെസ്റ്റിൽ...

Read More >>
യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി

Nov 5, 2025 07:40 PM

യു.ഡി.എഫിനെ വിജയിപ്പിക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യത - ഷാഫി പറമ്പിൽ എം.പി

പഞ്ചായത്ത് തെരഞ്ഞെടുപ്പ് , യു ഡി എഫ് , ഷാഫി പറമ്പിൽ...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

Nov 5, 2025 04:56 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

നാദാപുരം, ഗ്രാമപഞ്ചായത്ത്, ബഡ്സ് സ്കൂൾ, ഏർലി ഇന്റർവെൻഷൻ സെന്റർ...

Read More >>
Top Stories










Entertainment News