മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം: നാദാപുരത്ത് സെമിനാർ സംഘടിപ്പിക്കുന്നു

മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം: നാദാപുരത്ത് സെമിനാർ സംഘടിപ്പിക്കുന്നു
Jul 31, 2025 01:38 PM | By Sreelakshmi A.V

നാദാപുരം: (nadapuram.truevisionnews.com) 'മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം' എന്ന വിഷയത്തിൽ നാദാപുരത്ത് സെമിനാർ സംഘടിപ്പിക്കാൻ ഐ.എൻ.എൽ (INL) നാദാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഓഗസ്റ്റ് 17 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മോയിൻകുട്ടി വൈദ്യർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സെമിനാർ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ വിഷയാവതരണം നടത്തും. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ മോഡറേറ്ററായിരിക്കും.

സെമിനാറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പർ പി. മോഹൻ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, കെ.പി.സി.സി സെക്രട്ടറി കെ.എം. അഭിജിത്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.പി. ചാത്തു, എസ്.വൈ.എസ് (SYS) നാദാപുരം മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്രി, കേരള മുസ്ലിം ജമാഅത്ത് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ സഖാഫി എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്പെഷ്യൽ സപ്ലിമെന്റ് ഇ.കെ. വിജയൻ എം.എൽ.എ പ്രകാശനം ചെയ്യും.

പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് മണ്ഡലം പ്രസിഡന്റ് കെ.ജി. ലത്തീഫ് പതാക ഉയർത്തുന്നതോടുകൂടി ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ഒ.പി. അബ്ദുറഹിമാൻ ആശംസകൾ അർപ്പിക്കും.

'സംഘടനം' എന്ന വിഷയത്തിൽ ദേശീയ സമിതി മെമ്പർ സി.പി. അൻവർ സാദത്ത് ക്ലാസ്സെടുക്കും. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസർ നാസർ കൈതപ്പൊയിൽ നേതൃത്വം നൽകും. മണ്ഡലം പ്രസിഡന്റ് കെ.ജി. ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രവി പുറ്റങ്കി സ്വാഗതം പറഞ്ഞു. വി.എ. അഹമ്മദ് ഹാജി, ജാഫർ വാണിമേൽ, ഇ.കെ. പോക്കർ എന്നിവർ സംസാരിച്ചു.


Seminar on fascist resistance in secular India organized in Nadapuram

Next TV

Related Stories
 പുതിയ മുഖം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചു

Nov 6, 2025 09:03 PM

പുതിയ മുഖം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചു

നാദാപുരം ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി...

Read More >>
 നാടെങ്ങും പ്രയാണം; നാദാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി നയിക്കുന്ന വികസന ജാഥക്ക് തുടക്കമായി

Nov 6, 2025 08:58 PM

നാടെങ്ങും പ്രയാണം; നാദാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി നയിക്കുന്ന വികസന ജാഥക്ക് തുടക്കമായി

നാദാപുരത്ത് ഗ്രാമപഞ്ചായത്ത്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, വികസന...

Read More >>
ചോദ്യങ്ങൾ ചോദിക്കുന്നവരായി വിദ്യാർഥികൾ  മാറണം - ഷാഫി പറമ്പിൽ എം.പി

Nov 6, 2025 07:29 PM

ചോദ്യങ്ങൾ ചോദിക്കുന്നവരായി വിദ്യാർഥികൾ മാറണം - ഷാഫി പറമ്പിൽ എം.പി

ലിറ്ററേച്ചർഫെസ്റ്റ് സമാപിച്ചു, ഷാഫി പറമ്പിൽ എം.പി, പേരോട് എം ഐഎം...

Read More >>
ടാസ്ക് ടി പി എൽ ഫുട്‍ബോൾ സീസൺ ടു ബുസ്താനിയക്ക് വിജയം

Nov 6, 2025 07:26 PM

ടാസ്ക് ടി പി എൽ ഫുട്‍ബോൾ സീസൺ ടു ബുസ്താനിയക്ക് വിജയം

ടാസ്ക് ടി പി എൽ ഫുട്‍ബോൾ, സീസൺ ടു , ടാസ്ക് തെരുവമ്പറമ്പ്...

Read More >>
വളയത്ത് യു.ഡി.എഫ് ജനപക്ഷ യാത്ര സമാപിച്ചു

Nov 6, 2025 07:20 PM

വളയത്ത് യു.ഡി.എഫ് ജനപക്ഷ യാത്ര സമാപിച്ചു

വളയത്ത് യു.ഡി.എഫ് ജനപക്ഷ...

Read More >>
കല്ലുമ്മൽ പത്താം വാർഡിൽ അഞ്ച്  റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Nov 6, 2025 04:28 PM

കല്ലുമ്മൽ പത്താം വാർഡിൽ അഞ്ച് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കല്ലുമ്മൽ, അഞ്ച് റോഡ്, പ്രവൃത്തി ഉദ്ഘാടനം...

Read More >>
Top Stories