എടച്ചേരി :(nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിൽ കമ്യൂണിസ്റ്റ് കർഷക തൊഴിലാളി യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച എം കുമാരൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. കെഎസ്കെടിയു നേതൃത്വത്തിൽ എടച്ചേരി സെന്ററിൽ ചേർന്ന സംഗമം അഖിലേന്ത്യാ കമ്മിറ്റി അംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. കെ പുരുഷൻ അധ്യക്ഷനായി
ജില്ലാ ജോയിന്റ് സെക്രട്ടറി സി. എച്ച് മോഹനൻ, ഏരിയാ സെക്രട്ടറി കെ. കെ ദിനേശൻ പുറമേരി, , ടി. കെ രാജൻ, ടി. വി ഗോപാലൻ, കക്കുറയിൽ ബാലൻ, ഒ. പത്മനാഭൻ എന്നിവർ സംസാരിച്ചു. എം. രമേശൻ സ്വാഗതം പറഞ്ഞു.



M Kumarans third death anniversary observed