Featured

മദ്ഹുൽറസൂൽ വാർഷിക പ്രഭാഷണത്തിന് പാറക്കടവിൽ ഉജ്ജ്വല തുടക്കം

News |
Aug 30, 2025 11:00 PM

പാറക്കടവ്: (nadapuram.truevisionnews.com) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണത്തിന് പാറക്കടവ് സിറാജുൽ ഹുദാ ക്യാമ്പസിൽ തുടക്കമായി. മനുഷ്യജീവിതത്തെ ധാർമികതയിലൂടെ ക്രമപ്പെടുത്തുന്നതിൽ ഇസ്ലാംമതത്തിന് അതീതമായും മുഹമ്മദ് നബിയുടെ ദർശനം അനുദിനം പ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും ലഹരിയും, ലൈംഗിക അരാജകത്വവും, പലിശയും തുടങ്ങി വിവിധ അസാംസ്കാരിക പ്രവണതകളോട് കടുത്ത നിഷേധ നിലപാട് സ്വീകരിക്കുകയും ചെയ്ത നേതാവാണ് മുഹമ്മദ് നബിയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പുന്നോറത്ത് അഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മദ്ഹ് റസൂൽ പ്രഭാഷണം കുമ്മോളി ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്തു. മാവിലാട്ട് ഇസ്മായിൽ ഹാജി, മുനീർ സഖാഫി ഓർക്കാട്ടേരി, അബൂബക്കർ ഹാജി പൊന്നങ്കോട്, കല്ല്കൊത്തി അബൂബക്കർ ഹാജി, ആയങ്കി കുഞ്ഞബ്ദുള്ള മുസ്ലിയാർ തുടങ്ങിയ വിവിധ നേതാക്കൾ സംബന്ധിച്ചു. രണ്ടു ദിനങ്ങളിലായി നടക്കുന്ന പ്രഭാഷണം നാളെ സമാപിക്കും. തിങ്കളാഴ്ച ഗ്രാൻഡ് മൗലിദ്, തിരുനബി സ്നേഹ റാലി, തബറുക്ക് വിതരണം, പാരന്റിങ്ങ് തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പസിൽ നടക്കും.

Madhul Rasool Annual Lecture gets off to a brilliant start at Parakkadavu

Next TV

Top Stories










News Roundup






//Truevisionall