നാദാപുരം: (nadapuram.truevisionnews.com)നാദാപുരം പഞ്ചായത്തിൽ തെരുവുനായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ. എൽ) നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം. സമീപകാലത്ത് നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുകയും, പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യമുണ്ടായിട്ടും പഞ്ചായത്ത് അധികൃതർ നിസംഗത പാലിക്കുന്നതിൽ പാർട്ടി പ്രതിഷേധമറിയിച്ചു.
നാദാപുരം മൊയിലോത്ത് ഓഡിറ്റോറിയത്തിൽ നടന്ന പ ഞ്ചായത്ത് കൗൺസിൽ യോഗ ത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐ.എൻ. എൽ. സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് ചാലി ക്കര ഉദ്ഘാടനം ചെയ്തു. വി. എ. പോക്കർ ഹാജി അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.ജി. ലത്തീഫ് മുഖ്യപ്രഭാഷ ണം നടത്തി. കെ.കെ. അൻവർ സ്വാഗതം പറഞ്ഞു. മണ്ഡലം ട്ര ഷറർ ഇ.കെ. പോക്കർ, വി.എ. അഹമ്മദ്ഹാജി, കെ.കെ. അൻ വർ, എസ്.കെ.സി. തങ്ങൾ, ജ സീർ എടക്കലപ്പുറത്ത്, അസ്ലം വടക്കയിൽ എന്നിവർ സംസാരി ച്ചു. റിട്ടേണിങ് ഓഫീസർ, നാ ഷണൽ പ്രവാസി ലീഗ് മണ്ഡ ലം പ്രസിഡന്റ് പി.പി. മൊയ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ. കുട്ട്യാലി ഹാജി നന്ദി പറഞ്ഞു.
ഐ.എൻ.എൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് വി.എ. പോ ക്കർ ഹാജി, വൈസ് പ്രസിഡന്റ് എടത്തിൽ കുഞ്ഞമ്മദ്, കോടോത്ത് കുഞ്ഞാലി ഹാജി, ജനറൽ സെക്രട്ടറി ടി. അബ്ദുൾ നാസർ സെക്രട്ടറി ജസീർ എടക്കലപ്പുറത്ത്, അസ്ലം വടക്കയിൽ, ഖജാൻജി കുട്ട്യാലി ഹാജി, ചിയ്യൂർ മണ്ഡലം കൗൺസിലർ കെ.കെ. അൻവർ എന്നിവർ പങ്കെടുത്തു .
INL protests against authorities failure to take any action against street dog harassment











































