നാദാപുരം: (nadapuram.truevisionnews.com) കുമ്മങ്കോട് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വടകര ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മങ്കോട് 184 ആം നമ്പർ അംഗൻവാടിയിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
കർക്കടകത്തിലെ ആരോഗ്യവും മുലയൂട്ടലിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ഡോ. അബ്‌ദുൽ റസാഖ് ആലക്കൽ ക്ലാസെടുത്തു. അങ്കണവാടി ടീച്ചർ അഖില സ്വാഗതവും ആശ വർക്കർ ഉഷ നന്ദിയും പറഞ്ഞു.
Health awareness class organized in Kummangod