ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കായപ്പനച്ചിയിൽ കർഷകർ കണ്ണീരിൽ. കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ പൂണ്ടു വിളയാടുന്നു. ഇത് നിരവധി കർഷകരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. വാഴകർഷകനായ രശ്മി കുമാരന്റെ നിരവധി വാഴകളാണ് കാട്ടു പന്നികൾ നശിപ്പിച്ചത്. വർഷങ്ങളായി വാഴകൃഷി ചെയ്യുന്ന കുമാരൻ്റെ നിരവധി വാഴകൾ വെള്ളം കയറി നശിച്ചിരുന്നു.
ഇതിനു പിന്നാലെ കാട്ടു പന്നികൾ കൂടി കൃഷിയിടത്തിൽ കയറി വിളകൾ നശിപ്പിക്കുന്നതോടെ നിരാശയിലാണ് ഈ കർഷകൻ . കുലക്കാറായ നിരവധി വാഴകളാണ് പന്നികൾ നശിപ്പിച്ചത്. നാദാപുരം മേഖലയിൽ കാട്ടുപന്നിയുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ പന്നികളെ വെടിവച്ചുകൊല്ലാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണന്ന് കർഷകർ ആവശ്യപ്പെട്ടു.
Wild boars in Iringannoor destroying several banana trees