പാറക്കടവ്: (nadapuram.truevisionnews.com) ഓണത്തെ വരവേൽക്കാൻ തയാറായി ചെക്യാട്. ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി. ബാങ്ക് പ്രസിഡൻ്റ് പി സുരേന്ദ്രൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പാറക്കടവ് നീതി കൺസ്യൂമർ സ്റ്റോർ, കുറുവന്തേരി അമ്പൂൻപറമ്പ് എന്നിവിടങ്ങളിലാണ് ഓണച്ചന്ത ആരംഭിച്ചത്.
ബാങ്കിന്റെ കുറുവന്തേരി, ജാതിയേരി ബ്രാഞ്ചുകൾ വഴിയും വിതരണം ചെയ്യും. ബാങ്ക് സെക്രട്ടറി കെ ഷാനിഷ് കുമാർ, വി.കെ ശ്രീധരൻ, സി.പ്രേമ, ദിഗേഷ് ടി, പി.കെ ഷാനി, കെ.ടി.കെ ഷിബിൻ, കെ രമേശൻ എന്നിവർ സംസാരിച്ചു.കുറുവന്തേരി അമ്പൂൻ്റെ പറമ്പിലെ ഓണ ചന്ത ബാങ്ക് ഡയറക്‌ടർ ജെ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. കെ.പി രാജീവൻ, പി.കെ സിൻസിൽ, എൻ. കുമാരൻ എന്നിവർ സംസാരിച്ചു.
Chekyad Service Cooperative Bank Onam market begins