എടച്ചേരി: (nadapuram.truevisionnews.com) ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്ന എടച്ചേരി തണൽ വീട്ടിലെ അന്തേവാസികൾക്ക് താങ്ങും തണലുമായി പൊയിൽകാവ് എൻ.എസ്.എസ് യൂണിറ്റ്. നാല്പതോളം എൻ എസ് എസ് വളണ്ടിയർമാരാണ് അന്തേവാസികൾക് ഒപ്പം സമയം ചിലവഴിച്ചു മാതൃകയായത്. കഥകൾ പറഞ്ഞും ചിരിപ്പിച്ചും പാട്ട് പാടിയും വിശേഷങ്ങൾ പങ്കുവെച്ചും തണലിലെ അന്തേവാസികളെ അവർ സന്തോഷിപ്പിച്ചു.
സന്തോഷത്തോടൊപ്പം വിഷമത്തോടെയുമാണ് ഒരു വിദ്യാർത്ഥികളും തണലിൽ നിന്നിറങ്ങിയത്. വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം എൻ എസ് എസ് പ്രോഗ്രാം ഓഫിസർ പ്രവീണ തണൽ എടച്ചേരി അസിസ്റ്റന്റ് മാനേജർ അരുണിനു കൈമാറി.



Poilkavu NSS volunteers provide support and shade to Thanal inmates