നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ പ്രസ് ക്ലബ്ബ് ഓഫീസ് ഇന്ന് മുതൽ കല്ലാച്ചിയിൽ പ്രവർത്തനമാരംഭിക്കും. കല്ലാച്ചി സിറ്റി സെന്റർ കോംപ്ലക്സ് രണ്ടാം നിലയിൽ ഇ.കെ വിജയൻ എം.എൽ.എ ഇന്ന് വൈകുന്നേരം 6.30 ന് ഉദ്ഘാടനം ചെയ്യും.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ.പി ചന്ദ്രൻ മുഖ്യാതിഥി ആയി പങ്കെടുക്കും. നാദാപുരം മേഘലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക,വ്യാപാര മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡണ്ട് സി.രാഗേഷ്, സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവർ അറിയിച്ചു.
Journalists Union Press Club to inaugurate new office in Kallachi today