എടച്ചേരി സെൻട്രൽ:(nadapuram.truevisionnews.com) ജനങ്ങളെ ദുരിതത്തിലാക്കി കെട്ടുങ്ങൽ പള്ളി റോഡ്. എൻ.ഓ.സി മുക്ക് മുതൽ കെട്ടുങ്ങൽ പള്ളി വരെയുള്ള റോഡ് തകർന്നു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിലുള്ള റോഡാണിത്. നേരത്തെ ജലനിധിക്ക് വേണ്ടിയുള്ള കുഴിവെട്ടിയത് കാരണം റോഡിൻറെ ഒരു വശം തകർന്നിട്ടുണ്ട്. ശക്തമായ മൺസൂൺ കാലവർഷവും റോഡ് തകരാൻ ആക്കംകൂട്ടി.
സ്കൂൾ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. കെട്ടുങ്ങൽ പള്ളിയിൽ നിന്നും വാഹന മാർഗ്ഗം പുറത്തേക്ക് സഞ്ചരിക്കാനുള്ള ഏക ആശ്രയം കൂടിയാണീ റോഡ്. ഓട്ടോറിക്ഷകൾക്കും വലിയ പ്രയാസമാണ് കുഴി മൂലം അനുഭവപ്പെടുന്നത്. എത്രയും പെട്ടെന്ന് കുഴി നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നതാണ് വാർഡ് നിവാസികളുടെ പ്രധാന ആവശ്യം.



The road from NOC corner to Kettungal Church was damaged