Aug 29, 2025 05:50 PM

നാദാപുരം: (nadapuram.truevisionnews.com) അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാദാപുരം സബ് ജില്ലയിൽ തന്നെ വലിയ നേട്ടങ്ങളുമായി കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂൾ ശ്രദ്ധേയമാകുന്നു. സംസ്ഥാന സർക്കാരിൻറെ 88 ലക്ഷം രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞു. നാല് ക്ലാസ് റൂമും ലാംഗ്വേജ് ലാബും സയൻസ് ലാബുമാണ് പുതിയ കെട്ടിടത്തിലുണ്ടാവുക.

പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണത്തിനും പുതുതായി ചുറ്റുമതിൽ പണിയുന്നതിനും സ്കൂൾമുറ്റം പൂട്ടുകട്ട വിരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് 60 ലക്ഷം രൂപ അനുവദിക്കുകയും പ്രവർത്തി ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. സ്കൂളിലെ 19 ക്ലാസ് റൂമിലും എൽഇഡി പ്രൊജക്ടറും സ്ക്രീനും സ്ഥാപിച്ച് ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമാക്കുന്നതിന് തുടക്കം കുറിച്ചു.

ആദ്യഘട്ടത്തിൽ 7 ക്ലാസ് റൂമാണ് സ്മാർട്ടാകുന്നത്. കല്ലാച്ചി ഐ ഡി ബി ഐ ബാങ്കാണ് ഇതിനാവശ്യമായ ഉപകരണങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ഓണഷോടതിയിലൂടെ രക്ഷിതാക്കളിൽ നിന്ന് ധനസമാഹരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു.വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.സി. സുബൈർ അദ്ധ്യക്ഷത വഹിച്ചു.നാദാപുരം എ. ഇ. ഒ സി എച്ച് സനൂപ് മുഖ്യാതിഥിയായിരുന്നു.വി പി കുഞ്ഞികൃഷ്ണൻ, സി.ടി അനൂപ്, പി പി ബാലകൃഷ്ണൻ, സി.വി നിഷ മനോജ്, വി.വി.റിനീഷ്, കരിമ്പിൽ ദിവാകരൻ ടി സജീവൻ കരിമ്പിൽ വസന്ത, എം.രവി ഐഡിബിഐ, ബ്രാഞ്ച് മാനേജർ അരുൺ തുടങ്ങിയവർ സംബന്ധിച്ചു.

Kallachi Government UP School All classrooms are being made smart

Next TV

Top Stories










News Roundup






//Truevisionall