നാദാപുരം : നാദാപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ യുഡിഎഫ് അനധികൃതമായി വോട്ട് ചേർക്കുന്നതിന് കർശന നടപടി വേണമെന്ന് സിപിഐഎം നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ഒരു വാർഡിൽ വോട്ടുള്ളവർ തന്നെ മറ്റു വാർഡുകളിലും വോട്ടുകൾ ചേർക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ്.
11, 17, 21 വാർഡുകളിൽ ഒട്ടേറെ അപേക്ഷകർ അനധികൃതമായി വോട്ട് ചേർക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ട്. ഒരു വാർഡിലെ താമസക്കാരെ അതിർത്തിക്കപ്പുറം മറ്റൊരു വാർഡിൽ നിയമവിരുദ്ധമായി അപേക്ഷ നൽകിയിട്ടുണ്ട്. ചിലർ വാർഡ് മാറ്റിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് നിയമവിരുദ്ധമായ യുഡിഎഫ് നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ കലക്ടർക്ക് പരാതി നൽകി.
complaint was filed with the District Collector against the UDF's illegal vote-counting in Nadapuram Panchayath