പാറക്കടവ്: (nadapuram.truevisionnews.com) ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ റൈസ് അപ് 25 ദ്വിന ക്യാമ്പിന് തുടക്കമായി. പ്ലസ് വൺ ക്ലാസിലെ 240 ലധികം വിദ്യാർഥികൾ ക്യാമ്പിന്റെ ഭാഗമായി. സ്കൂൾ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജലീൽ കൊട്ടാരം അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ അബ്ദുറഹ്മാൻ , ക്യാമ്പ് ഡയറക്ടർ കെ സി റഷീദ്,ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ, വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ടി ബി മനാഫ്, താജു വളപ്പിൽ, ടി കെ ജാബിർ, മുഹമ്മദ് നെല്യാട്ട് , ഇ സി അനീസ് സംസാരിച്ചു.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥി അസ്മിന ഹമീദിനെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രംഗേഷ് കടവത്ത്, കരിയർ ഗൈഡൻസ് ക്ലാസ് അൻവർ മുട്ടാഞ്ചേരി എന്നിവർ നേതൃത്വം നൽകി. മെൻ്റൽ ഹെൽത്ത്, മോട്ടിവേഷൻ ക്ലാസുകൾക്ക് സി.കെ.ഷാനിബ , എം.എ റാഫി എന്നിവരും നജ്റാൻ കബീർ, അജ്മൽ ഹുസൈൻ്റെയും നേതൃത്വത്തിൽ കലാപരിപാടികളും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.

Two-day cohabitation camp begins at Ummathur S Higher Secondary School











































