വാണിമേൽ: [nadapuram.truevisionnews.com] അർധരാത്രിയിൽ വാണിമേൽ കരുവൻകണ്ടി സ്രാമ്പിക്കടുത്തെ പുഴക്ക് സമീപത്തായി ഇന്നോവ കാർ തലകീഴായി മറിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.
വാടക വണ്ടിയാണെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാവിലെയാണ് പുഴയോരത്തെ പാറയ്ക്ക് മുകളിൽ നാട്ടുകാർ ഇന്നോവ തലകീഴായി മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാറിന്റെ പല ഭാഗവും തകർന്ന നിലയിലാണ്.
കയറിൽക്കെട്ടി കാറിന്റെ മറുഭാഗം മറ്റൊരു മരത്തിൽ കെട്ടിയതായിട്ടുമാണുള്ളത്. ചെറിയ ഇറക്കത്തിൽ നിന്നാണ് വാഹനം താഴേക്ക് വീണതെന്നാണ് സൂചന. സംഭവത്തിൽ സമീപത്തെ സിസിടിവി പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Car overturned on top of a rock on the riverbank









































