വിലങ്ങാട്: (nadapuram.truevisionnews.com)ദുരന്തമുഖത്ത്, ദുരിതം പേറി സർവ്വവും നഷ്ടപ്പെട്ട മനുഷ്യർക്കിടയിൽ സങ്കുചിതമായ രാഷ്ട്രീയ താത്പര്യമല്ല മറിച്ച് മനുഷ്യ സ്നേഹപരമായ ഇടപെടലുകളാണ് വേണ്ടത് എന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു. 2009 ൽ വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ കുറ്റിക്കാട്ടിൽ ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ, ലിസ്സി എന്നിവരുടെ ഓർമ്മ ദിനത്തിൽ സി പി ഐ വാണിമേൽ ലോക്കൽ കമ്മിറ്റി വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവാസ്.
കഴിഞ്ഞ വർഷം വയനാട് ചൂരൽമലയിലും, വിലങ്ങാടും ഉണ്ടായ പ്രകൃതി ദുരത്തിൽ സർവ്വവും നഷ്ടപ്പെട്ടവരെ ചേർത്ത് പിടിച്ച് കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലിനിടയിലും കേന്ദ്രത്തിൻ്റെ സഹായം ലഭിക്കുന്നത് വരെ കാത്ത് നിൽക്കാതെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ ഇടപെടലുകളെ തമസ്കരിച്ച് കൊണ്ടാണ് കോൺഗ്രസ്സും ബി ജെ പിയും വിലങ്ങാട് തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയം പ്രയോഗിക്കുന്നതെന്നും ഇത് ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും, ഒന്നാം എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ അടുപ്പിൽ കോളനി പുനരധിവാസം അട്ടിമറിക്കുന്നതിന് സർക്കാർ നിർമ്മിച്ച് നത്കുന്ന വീടുകൾ സൗകര്യപ്രദമല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇതിലും സൗകര്യപ്രദമായ വീടുകൾ നിർമ്മിച്ച് നത്കുമെന്ന് വാഗ്ദാനം ചെയ്ത ബി ജെ പി, സർക്കാർ പദ്ധതി പൂർത്തീകരിച്ചിട്ടും തങ്ങളുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പോയ പാവങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് പോയി അടുപ്പിൽ കോളനി പുനരധിവാസം അട്ടിമറിച്ച ബി ജെ പി യാണ് കോൺഗ്രസ്സിനൊപ്പം വിലങ്ങാടിന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നതെന്നും, സ്ഥലം എം പിയുടെ പേരിൽ നിർമ്മിച്ച് നത് കുന്നു എന്ന പേരിലെ വീട് കോൺഗ്രസ് രാഷ്ട്രീയം നോക്കിയാണെന്ന ചർച്ചയും വിലങ്ങാട് സജീവമാണെന്നും ഗവാസ് കൂട്ടിച്ചേർത്തു.
സി പി ഐ വാണിമേൽ ലോക്കൽ സെക്രട്ടറി ജലീൽ ചാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, രാജു അലക്സ്, ജാൻസി കൊടിമരത്തും മൂട്ടിൽ, ജോർജ്ജ് കിഴക്കേക്കര, പി കെ ശശി പ്രസംഗിച്ചു.
Adv P Gavas says people will reject BJP's stance on Vilangad relief efforts




































.jpeg)





