എടച്ചേരി:(nadapuram.truevisionnews.com) തീവ്രദേശീയതയും വംശീയതയും പ്രവാസത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതായി കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.സജീവ് കുമാര്‍ പറഞ്ഞു. കേരള പ്രവാസി സംഘം നാദാപുരം ഏരിയിയിലെ എടച്ചേരി മേഖല സമ്മേളനം കമ്മൃൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ നടപടി കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. വിജയന്‍ വി.പി. പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനത്തില്‍ എം.സി .നാണു അനുശോചന പ്രമേയം അവതരിപ്പിച്ചു.



വിജയന്‍ വി.പി അദ്ധ്യക്ഷത വഹിച്ചു. സിപിഎം.ലോക്കല്‍ സെക്രട്ടറി ടി.വി.ഗോപാലന്‍, ഏരിയ സെക്രട്ടറി, കെപി.അശോകന്‍, ടി.കെ.കണ്ണന്‍, എന്‍.ഗോവിന്ദന്‍ , കെ.ടി.കെ.ഭാസ്കരന്‍ എന്നിവരും സംസാരിച്ചു. സെക്രട്ടറി അജിത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം വരിച്ച വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു.
ദീര്‍ഘകാലം പ്രവാസരംഗത്ത് പ്രവര്‍ത്തിച്ച പി.സി.പൊക്കേട്ടന്‍, വി.നാണു, കുഞ്ഞിരാമന്‍, പി.കെ,സുനില്‍, നരിക്കുന്ന് സ്കൂള്‍ മാനേജരും പ്രവാസിയുമായ കെ.ബാലകൃഷ്ണന്‍ , എന്നിവരെ പൊന്നാട അണിയിച്ചുകൊണ്ട് സജീവ്കുമാര്‍, ടി.വി.ഗോപാലന്‍ എന്നിവര്‍ ആദരിച്ചു.
പുതിയ ഭാരവാഹികളായി വിജയന്‍ വി.പി പ്രസിഡണ്ട്, ഹരിഹരന്‍, ഗിരീശന്‍ വൈസ് പ്രസിഡണ്ടുമാരും, കെ.അജിത് കുമാര്‍ സെക്രട്ടറി, സുനി മയൂഖം,എം.സി.നാണു, എന്നിവര്‍ ജോ.സെക്രട്ടരിമാരായും പി.സി.പൊക്കേട്ടന്‍ ട്രഷറര്‍ എന്നിരടങ്ങിയ 26 അംഗ സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. ഹരിഹരന്റെ " നാം പ്രവാസികൾ " എന്ന കവിതാലാപനത്തോടുകൂടി ആരംഭിച്ച സഭാനടപടികൾ സുധാകരന്റെ നന്ദിപ്രകടനത്തോടെ അവസാനിച്ചു.
K Sajeev Kumar says that extreme nationalism and racism pose a challenge to the diaspora