Aug 15, 2025 01:43 PM

നാദാപുരം: (nadapuram.truevisionnews.com) 'വാക്ക് വിത്ത് രാഹുൽ' എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി ഏഴിന് ആരംഭിക്കും. കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച് മാർച്ച് നാദാപുരം സ്റ്റാൻഡ് പരിസത്ത് അവസാനിക്കും. ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തികാട്ടിയ വോട്ട് കൊള്ളയ്ക്കെതിരായാണ് നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് .

മാർച്ചിൽ ദേശീയ നേതാവ് കെ. എം അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി അറിയിച്ചു


Youth Congress will march from Kallachi to Nadapuram against vote rigging

Next TV

Top Stories










News Roundup






//Truevisionall