Aug 15, 2025 06:56 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഒടുവിൽ യുവതി അറസ്റ്റിൽ .

പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു( 32) നെയാണ് അറസ്റ്റു ചെയ്തത് . പ്രതിയെ കണ്ണൂർ വനിതാ ജയിലിൽ വെച്ചാണ് ഇന്ന് രാവിലെ നാദാപുരം . എ എസ് ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത് .

വടകരയിൽ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മഞജുവിനെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയിരുന്നു . വടകരയിൽ രണ്ട് മോഷണക്കേസുകൾ മഞ്ജുവിനെതിരെയുണ്ട് . ഈ കേസുകളിൽ വടകര കോടതി റിമാൻഡ് ചെയ്ത മഞ്ജു കണ്ണൂർ വനിതാ ജയിലിൽ കഴിയുകയാണ് .

കോടതിയുടെ അനുമതിയോടെ ഇന്ന് രാവിലെ എ എസ് ഐ വിഷ്ണുവും സംഘവും കണ്ണൂരിലെ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു . തുടർന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി മഞ്ജുവിനെ തെളിവെടുപ്പിന് നാദാപുരത്ത് കൊണ്ട് വരുമെന്ന് എ എസ് ഐ വിഷ്ണു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു .

ജൂൺ നാല് തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു മകൾ. കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് നിന്ന പ്രതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു .

Woman arrested for stealing child's gold necklace from Nadapuram bus stand

Next TV

Top Stories










News Roundup