തൂണേരി : ( nadapuramnews.in ) പoനത്തിൽ മിടുക്കി, ചങ്ങാതിമാർക്ക് പ്രിയപ്പെട്ടവൾ ഫാത്തിമത്ത്സനയുടെ വേർപാടിൽ ഞെട്ടൽ മാറാതെ ഉറ്റവർ . വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമത്ത്സനയുടെ സംസ്കാരം ഇന്ന് രാത്രിയോടെ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം കുവൈറ്റിൽ ജോലി ചെയ്യുന്ന ഉപ്പ നാട്ടിൽ എത്തിയ ശേഷം രാത്രി പതിനൊന്ന് മണിയോടെ മുടവന്തേരി എടവണ്ണൂർ പള്ളിയിൽ ഖബറടക്കും.
ഇന്നലെ രാത്രിയാണ് തൂണേരി സ്വദേശിനി കയനമഠത്തിൽ സുബൈറിൻ്റെ മകൾ ഫാത്തിമത്ത്സന (23)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലാണ് സനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബീ ഫാം പഠിച്ച സന പാറക്കടവിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു.



ജോലിസ്ഥലത്ത് എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രം ഇടപഴകിയ സനയുടെ ആകസ്മിക വേർപാട് ഉറ്റ സുഹൃത്തുക്കൾക്കും സഹജീവനക്കാർക്കും ഇതുവരെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന സനയുടെ അപ്രതീക്ഷിത വിയോഗത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ഉപ്പ: സുബൈർ, ഉമ്മ : സീനത്ത്ഷ, സഹോദരൻ :ഷസിൻ
Fathimath sana funeral will be held tonight












































