അരൂർ:( https://nadapuram.truevisionnews.com/) പറമ്പിൽ പോത്തിനെ കെട്ടാൻ പോയ യുവാവിന് കാട്ടുപന്നികളുടെ ആക്രമണത്തിൽപരിക്ക്. അരൂർ നടക്ക് മീത്തൽ വടക്കയിൽ അഖിലിനെയാണ് (33) പന്നികൾ ആക്രമിച്ചത്. ഇന്ന് രാവിലെ പോത്തിനെ കെട്ടാൻ പറമ്പിന്റെ മുകൾ ഭാഗത്ത് പോയപ്പോഴാണ് തള്ളയും കുട്ടികളുമടങ്ങുന്ന പന്നിക്കൂട്ടമെത്തി ആക്രമിച്ചത്.
ബഹളം കേട്ട് ഓടി എത്തിയവരാണ് രക്ഷപ്പെടുത്തിയത്. കാലിനും മറ്റുമാണ് പരിക്ക്. അഖിൽ അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
A young man was mauled to death by a herd of pigs in Aroor












































.jpeg)