വാണിമേൽ:(https://nadapuram.truevisionnews.com/) അക്ഷരാർത്ഥത്തിൽ വാണിമേൽ ഗ്രാമം ചെമ്പട്ടണിഞ്ഞ കാഴ്ച്ച. രണ്ട് പതിറ്റാണ്ടിനിപ്പുറം ആഗതമായ ഇടത് പക്ഷ മുന്നണി ഭരണത്തിൻ്റെ കാഹളം മുഴക്കി ആയിരങ്ങൾ തെരുവിൽ ആഘോഷ ഭേരി മുഴക്കി.
പഞ്ചായത്തിൽ എൽഡിഎഫ് നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് എൽഡിഎഫ് പ്രവർത്തകർ വിജയാഹ്ലാദ റാലി സംഘടിപ്പിച്ചത്. പരപ്പുപാറയിൽ നിന്നും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ ആയിരങ്ങൾ അണിനിരന്ന റാലിയിൽ ആവേശം അലതല്ലി.ഭൂമിവാതുക്കൽ അങ്ങാടിയെ ചെമ്പട്ടണിയിച്ചു.
റാലിയുടെ സമാപനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.സി കെ ജലീൽ അധൃക്ഷനായി.ഇ കെ വിജയൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു,സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്,ഏരിയ സെക്രട്ടറി എ മോഹൻദാസ്,ടി പ്രദീപ് കുമാർ, രാധിക ചിറയിൽ ,കെ പി പ്രദീഷ് എന്നിവർ സംസാരിച്ചു.എൻ പി വാസു സ്വാഗതം പറഞ്ഞു.
Thousands of people are sounding the trumpet of the leftist government.











































.jpeg)