ആപത്തിൽ താങ്ങാവണം; സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ പരിശീലനം സമാരംഭിച്ചു

ആപത്തിൽ താങ്ങാവണം; സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ പരിശീലനം സമാരംഭിച്ചു
Dec 20, 2025 10:44 PM | By Kezia Baby

നാദാപുരം : (https://nadapuram.truevisionnews.com/) ഫയർ & റസ്കൂ സർവ്വീസിന്റെ കീഴിൽ പ്രവർത്തിക്കുവാനായി വടകര, പേരാമ്പ്ര, നാദാപുരം നിലയങ്ങൾക്കായി 60 അംഗ സിവിൽ ഡിഫൻസ് വാരിയേഴ്സിനുള്ള 7 ദിവസത്തെ പരിശീലനത്തിന്റെ ഭാഗമായി ഒന്നാം ദിവസത്തെ പരിശീലനം വടകര ഫയർ & റസ്ക്യു നിലയത്തിൽ 20/12/2025 ശനിയാഴ്ച രാവിലെ10 മണിക്ക് ആരംഭിച്ചു.

സ്റ്റേഷൻ തലത്തിൽ 07 ദിവസത്തെ പരിശീലനത്തിൽ ദുരന്ത ലഘൂകരണ പ്രവർത്തനം, പ്രഥമ ശുശ്രൂഷ, അഗ്നിശമന പ്രവർത്തനങ്ങൾ, മറ്റ് അടിയന്തിര സഹചര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഉള്ള പ്രാഥമിക പരിശീലനമാണ് സ്റ്റേഷൻ തലത്തിൽ നൽകുന്നത്. സ്റ്റേഷൻ തല പരിശീലനo പൂർത്തിയാക്കുന്നവർക്ക് ജില്ലാതല , സംസ്ഥാന തല പരിശീലനം നൽകും

സ്റ്റേഷൻ ഓഫീസർ വാസത്ത് പോയച്ചൻ കണ്ടി ഉത്ഘാടനം ചെയ്തു. സീനിയർ ഫയർ & റസ്ക്യു ഓഫീസർ ഒ. അനീഷ് .സ്വാഗതം പറഞ്ഞു ടി .പി . ഷിജു അധ്യക്ഷനായിരുന്നു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻമാരായ ഷാലു എം.കെ , പ്രദീപൻ . പി , ബിജു കൊയിലാണ്ടി, വിജീഷ്.പി.കെ. എന്നിവർ ആശംസ അറിയിച്ചു.

Training of Civil Defense personnel begins

Next TV

Related Stories
തെരഞ്ഞെടുപ്പ് തോൽവി; എടച്ചേരിയിലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി

Dec 20, 2025 12:01 PM

തെരഞ്ഞെടുപ്പ് തോൽവി; എടച്ചേരിയിലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി

തെരഞ്ഞെടുപ്പ് തോൽവി, മുസ്ലിംലീഗിൽ...

Read More >>
 ആഹ്ലാദം ആകാശത്തോളം; വളയത്ത് എൽഡിഎഫ് വിജയാഹ്ലാദ റാലി

Dec 19, 2025 10:53 PM

ആഹ്ലാദം ആകാശത്തോളം; വളയത്ത് എൽഡിഎഫ് വിജയാഹ്ലാദ റാലി

വളയത്ത് എൽഡിഎഫ് വിജയാഹ്ലാദ റാലി...

Read More >>
Top Stories










News Roundup






Entertainment News